Jun 15, 2010

ഞാനും,കൊച്ചും ഞങ്ങളുടെ ബ്ലോഗും

"ഇല്ല ,എന്നേടുള്ള ഇഷ്ട്ടം കുറഞ്ഞു,പണ്ട്‌ എന്നും വിളിക്കുമായിരുന്നു,കോളേജിൽ വെച്ച്‌ എന്തൊരു സുഖിപ്പീരായിരുന്നു,എന്റെ പുറകീന്നു മാറത്ത ആളായിരുന്നു....എന്താ ഇച്ചായ്യാ പറ്റിയേ... പറ"

(ഇങ്ങനെ കൊച്ചിന്റെ S.M.S പൊളപ്പനായി വന്നുകൊണ്ടിരിക്കുന്നു, അതെ ഈ കൊച്ച്‌ കോളേജിൽ വച്ചുണ്ടാക്കിയെടുത്ത ഏന്റെ സെറ്റപ്പ്‌ [കാമുകി] N:B സീരിയസ്‌ ലൗവ്വാണെ...

S.M.Sനു മറുപടി കുത്താൻ സമയമില്ല.... എന്താ കാരണം ഞാൻ..... ഞാൻ ബ്ലോഗറാകാനുള്ള പുറപ്പാടിലാ........ ഇതൊക്കെ കൊച്ചിനറിയാമോ.... ഞാൻ Comment തെണ്ടുവാനും..... കമെന്റ്‌ ഇടുവാനും..... നല്ല ഒന്നന്തരം ആലുവ കട്ടയിറക്കി ബ്ലോഗ്‌ പണിയുവാനും,
തുടങ്ങുവാ... ഇതവൾക്കറിയില്ല...

പൊന്നുമോൻ നാലക്ഷരം Study ചെയ്യാനാ അപ്പൻ കംമ്പ്യൂട്ടർ വാങ്ങിതന്നത്‌..... കാലുപിടിച്ചു...നല്ലോണ്ണം തെണ്ടിതന്നെയാ വങ്ങിയെ.... പക്ഷെ എന്ത്‌ പ്രയോജനം ഇന്റർനെറ്റു വേണ്ടെ...അതിലല്ലേ എല്ലാം.. അപ്പൻ 'എട്ടുകും ഏഴുക്കും' അടുക്കില്ല...ഒടുവിൽ സമ്മതിച്ചു ഒരു ചെറിയ കരാറും ഒപ്പിട്ട്കൊടുത്തേ... “ഇന്റെർനെറ്റിൽ നല്ല നല്ല ഇൻഫൊർമേറ്റീവ്‌ ആയ സൈറ്റുകൾ മാത്രം സന്ദർശിക്കുക,രാത്രി 10.30 പി.എം നു ശേഷം അതും വേണ്ടാ, ഒന്നും വേണ്ട...” സിമ്പിൾ കരാർ.ആദ്യമൊക്കെ കരാറിൽ പറയും പൊലെ കാര്യങ്ങൾ മുന്നേറി..പിന്നെ.പിന്നെ..(a+b+c+) അപ്പൻ ലീവും കഴിഞ്ഞു തിരികെപോയപ്പോൾ...എന്നിലെ വില്ലത്തരം ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി, അതെ ഉണരാതെ...ഉണർന്നിരുന്നു-പ്രവർത്തിക്കാൻ തുടങ്ങി..


അങ്ങനെയിരിക്കെ ഒരു വെള്ളിയ്യാഴ്ച്ച ദിവസം ബൂലോകത്ത്‌ ഒന്ന്‌ അഴിഞ്ഞാടി....എന്റമ്മോ എന്തോരും....തിരക്കാ... കമന്റിടുന്നു,ക്യാപഷനിടുന്നു... പെണ്ണുമ്പിള്ള കരണത്ത്‌ താങ്ങിയത്‌ വരെ കഥയാക്കിയ വിരുതന്മാർ,ചന്തിയും ,ജട്ടിയുമൊക്കെ കഥപാത്രങ്ങളും... ഇത്‌ എന്തിരു ലോകം എനിക്കും ഈ 21 വയസ്സിന്റെ ഇടയ്ക്ക്‌ 'കൊണ്ടതും കൊടുത്തതുമായ' നിരവധി കഥകളുണ്ടെല്ലോ എല്ലം കൂടെ വെച്ചുരു സ്രിഷ്ട്ടി തുടങ്ങുക തന്നെ..... അതെ പണി ആരംഭിച്ചു,നല്ല...തിരക്കുള്ള പണിയാ.... അങ്ങനെ ബി.കോം പരീക്ഷയും കഴിഞ്ഞു അല്ലറ ചില്ലറ ഉഡായിപ്പുമായി നീങ്ങിയ ഞാനും
ബ്ലോഗ്ഗെർ ആയി.....

മൊബൈൽ ഫോൺ അലച്ച്കീറുകയാണു (Daddy mummy veetil illaa...)
ഞാൻ
ബ്ലോഗിലല്ലെ , അപ്പൊ, ഞാൻ ഫോൺ എടുക്കാമോ,, പറ ,,,, എടുക്കാമോ...ഞാൻ ബിസ്സിയല്ലെ...
വീണ്ടും ട്രിംങ്ങ്‌... ട്രിംങ്ങ്‌... ലാന്റ്‌ ഫോൺ കൂവിവിളിക്കുന്നു..
ശെടാ.... ഇതേതു.....പഹയനാ.....
ഹലോ.... (അപ്പനാ ലൈനിൽ)
മിസ്റ്റർ തന്തപ്പടി : “ആരുടെ അമ്മെ കെട്ടിക്കുവാടാ..., ഞാൻ ഒരു മണിക്കുറായി വിളിക്കുന്നു .... തല്ലിപൊട്ടിക്കും നിന്റെ കമ്പ്യൂട്ടറും, ഇന്റെർനെറ്റും, കോപ്പുംകൂടെ...”
ഞാൻ മിണ്ടതെ നിന്നു കമെന്റ്സ്‌ കേൾക്കുന്നു.പോസ്റ്റ്‌ ഇടുന്നതിനു മുമ്പ്‌ തന്നെ ലഭിച്ച കമെന്റല്ലെ.
വീണ്ടും മിസ്റ്റർ തന്തപ്പടി : എടാ റിസൾട്ട്‌ എന്നാ അറിയുന്നെ.. നീ തിരക്കിയോ.... എന്താടാ മിണ്ടാത്തെ...
ഞാൻ: അറിയില്ല (പിന്നെ M.G University ക്കു പോലും അറിയില്ലാത്ത കാര്യമാ... എന്നോടു ചോദിക്കുന്നെ)
മിസ്റ്റർ തന്തപ്പടി : എടാ നിനക്കു വേണ്ടിയല്ലെ ഞാൻ ഈ അറബിനാട്ടിൽ കിടന്നു കഷ്ട്ടപ്പെടുന്നെ.. നീ M.com ന്റെ Admission നെറ്റിൽ നോക്കിയോ..?
ഞാൻ: ഇല്ല ഇന്നു നോക്കാം(പിന്നെ നാലാളെ വിളിച്ച്‌ ബ്ല്ലോഗ് ഉണ്ടക്കുമ്പോഴാ.. Admission) എല്ലാം ഇന്ന്‌ നോക്കാം ഡാഡീ..... ശരി.... ഡാഡീ.... വെക്കട്ടെ (തന്തപ്പടി മനസ്സിൽ പറഞ്ഞത്‌ ഞാനും കേട്ടു , “ഇത്രേം വെച്ചതു പോരായോ..”)

ഹൊ ബ്ലോഗ്‌ പണിക്കിടെ എന്തൊക്കെ ചീത്ത വിളി കേൾക്കണെ... അല്ല അപ്പൻ എന്നെ ഓർത്താ ഈ വാരികൂട്ടുന്നതെ,പുള്ളിക്കാരനു എപ്പോളും എന്നെ പറ്റിയുള്ള ചിന്തയാ.... എനിക്കോ.... ബ്ലൊഗിനെ പറ്റിയും...എന്തൊരു ലോകം....

ബ്ലോഗിൽ പിച്ച വെച്ചപ്പോൾ തന്നെ വീട്ടിൽ എന്റെ പ്രവർത്തന ഫലം ലഭിച്ചു കൊണ്ടിരുന്നു.ആദ്യ ഫലം വന്നത്‌ ഇന്റെർനെറ്റ്‌ ബില്ലിന്റെ രൂപത്തിലായിരുന്നു,തൊട്ടുപുറകെ K.S.E.B യുടെ Shocking കറന്റ്‌ ബില്ലും. ഈ രണ്ട്‌ ഫലവും സമം സമം ചേർത്ത്‌ അമ്മ യുടെ വക നല്ല ഹോട്ട്‌ കമെന്റ്സ്‌. ഈ ബില്ലൊന്നും ഞാൻ അടയ്ക്കില്ല... പോ.. മമ്മീ തമാശ പറയാതെ....

“തമാശയല്ല നീ തന്നെ കാശ്‌ കൊടുക്കണം.”

ഇതും എനിക്കു കിട്ടിയ സമ്മാനം.... ഒടുവിൽ മമ്മിയെ സോപ്പിട്ട്‌ അപ്പൻ അറിയാതെ ബില്ലടപ്പിക്കാൻ വഴി കിട്ടി .... അതെ ഞാൻ മമ്മി നട്ടുവളർത്തുന്ന പൂക്കൾക്ക്‌ വെള്ളമൊഴിക്കുന്നു, തുണി അലക്കുന്നു,പാത്രം കൂടെ കഴുകി കൊടുത്താൽ സംഗതി വിജയിക്കും....
പാത്രം കഴുകാനുള്ള പുറപ്പാടിനിടയിൽ,,,,
“ എടാ നിന്നോട്‌ തുണി കഴുകാൻ ഞാൻ പറഞ്ഞാരുന്നോ..?
മൂവായിരം രൂപയുടെ സാരി കീറിയിട്ട്‌ പാത്രം കൂടെ പൊട്ടിക്കാൻ വന്നതാ ,നാശകാലൻ..(ഇത്‌ പതിവായി വിളിക്കാറില്ല)
അത്‌ എനിക്കൊട്ടും... സുഖിച്ചില്ല... ഞാൻ മുറിയും പൂട്ടി കട്ടിലിൽ കിടന്ന്‌ ചിന്തിച്ചത്‌ “ എന്തിരെക്കെയോ.... സഹിച്ചിട്ടായൊരിക്കും പഹയന്മാർ ബ്ലോഗ്‌ എഴുതുന്നത്‌”
പുറത്ത്‌ മമ്മി എടാ കതക്‌ തുറക്കാൻ.. ഇല്ലെങ്കിൽ ഞാൻ......

തുറന്നേക്കാം മമ്മിയല്ലെ...
“എടാ ചെറുക്കാ നീ ഇങ്ങനെ ഇതിന്റെ ചൊവുട്ടിൽ ഇരുന്നാൽ എങ്ങനെയാ..... ഡാഡി വിളിച്ചുപറഞ്ഞു നിനക്കു ഒരു 'ചൂടും ചുമതലയും' ഇല്ലെന്നു, നീ എന്താടാ ഇങ്ങനെ തുടങ്ങുന്നെ?”
“അത്‌ മമ്മീ ഞാൻ ഒരു ബ്ലോഗ്ഗറകാൻ ഉള്ള തയ്യാറെടുപ്പാ.”

നിന്നെ ബ്ലോഗ്ഗറാക്കാനല്ല, അച്ചനാക്കാനാ ഞങ്ങൾ വളർത്തുന്നെ (നടന്നതു തന്നെ, ഞാൻ അച്ചനായാൽ ആ ഇടവകജനങ്ങളുടെ കാര്യം ദൂപകുറ്റിയിലെ പൊഹ.... പോലെ)

“മതി പോയി കിടക്കാൻ”
ഒടുവിൽ കിടക്കാൻ പോകുമ്പോൾ കൊച്ച്‌ വിളിക്കുന്നു..
ചാടിക്കയറി ഫോണും എടുത്ത്‌ മുറിയും പൂട്ടി കട്ടിലിൽ തലയും ചുരുട്ടി “ എന്താ ഇച്ചായാ ഫോൺ എടുക്കാത്തെ, ഞാൻ എന്ത്മാത്രം കരഞ്ഞെന്നോ..”

എന്ത്‌ കള്ളം പറഞ്ഞാ കൊച്ചിന്റെ സങ്കടം മാറ്റുന്നെ... “ എടാ എന്റെ കാലുമുറിഞ്ഞിരിക്കുവാ”(പിന്നെ കാലുകൊണ്ടാ ഇച്ചായൻ ഫോൺ എടുകുന്നെ.... മണ്ടികൊച്ച്‌ അത്‌ ചോദിച്ചില്ല)
വീണ്ടും തൊന്തരവ്‌ “ എനിക്കിപ്പോ ഇച്ചായനെ കാണണം,” ഒരുപാട്‌ മുറിഞ്ഞോ..."
ശെടാ.... കള്ളം പറഞ്ഞാലും, ചീറ്റുമോ.....(ബ്ലോഗ് തുടങ്ങിയതിൽ പിന്നെ ഒരു കള്ളം പോലും,ഉഡായിപ്പാകുന്നു)
” ഇല്ലെടാ Not serious“
”അല്ല ഇച്ചായൻ ചുമ്മാ പറയുവാ“
ഒടുവിൽ സത്യം പറഞ്ഞിട്ടും, വിശ്വസിക്കാത്ത കൊച്ചിനു വേണ്ടി എന്റെ രണ്ടു കാലിന്റെയും ഒരു ഫോട്ടോ എടുത്ത്‌ ഒരു e-മെയിലുവിട്ടു,അല്ലപിന്നെ...
ഇപ്പോൾ എല്ലാം മനസ്സിലാകുന്നു,ചന്തിയും ജട്ടിയുമൊക്കെ എങ്ങനെ പോസ്റ്റുകളായി എന്നും,എല്ലാം...നല്ല തിട്ടമാകുന്നു.....അതെ ഇനിയീ ബൂലോകത്ത് ഞാനും..... 

N.B എന്റെ Followers ആകുന്നവരെ ഞാനും Follow ചെയ്യുമെ... പുതിയ Post കൾ ഉടൻ റിലീസ് ചെയ്യുമേ..

Jun 1, 2010

ഒരു ചിരി കണ്ടാൽ.......

                                                       
താൻ എന്നും ഇങ്ങനെയാണെല്ലോ?                           
അത്‌ “സാർ,............ ബസ്സ്‌......”
കിതച്ചുകൊണ്ടാണു ഇത്രയും പറഞ്ഞു ഒപ്പിച്ചതു
ചെറുചിരിയോടെ ജോസ്‌ സാറിന്റെ അടുത്ത ചോദ്യം “നിന്റെ ബസ്സ്‌ എന്നും എന്താടാ താമസിക്കുന്നത്‌ ? ”
“നീയാണോടാ ബസ്സ്‌ ഓടിക്കുന്നത്‌ ? ”
സഹപാഠികളുടെ ചിരി ഉയരുന്നു.
“അല്ല”. ഞാൻ തല താഴത്തിക്കൊണ്ടു പറഞ്ഞു.
“ഇന്നത്തേക്കു കയറി ഇരിക്കടോ........”
തോളിൽ തൂക്കിയിട്ടിരുന്ന ബാഗും വലിച്ചൂരി ഞാൻ സീറ്റിലേക്കു പാഞ്ഞു.........
മുൻ വശത്തായി മൂന്നാമത്തെ ബെഞ്ചിലാണു ഇരിപ്പിടം.
ക്ലാസ്സു തുടങ്ങിയിട്ടു ഒരാഴ്ച്ച ആകുന്നതെയുള്ളൂ....
സഹപാഠികളെ പരിചയപ്പെട്ടു വെരുന്നതെയുള്ളൂ.....




 എന്റെ തൊട്ടടുത്താണു സുജിത്ത് ഇരിക്കുന്നതു
‘എന്താടാ താമസിച്ചത്......?’ തല അല്പ്പം താഴ്ത്തി ശബ്ദം പുറത്തു വിടാതെ സുജിത്ത് ചോദിച്ചു.
‘എടാ ഞാൻ ഇന്നും അവളെ കണ്ടു.....’
‘ഏനിക്കു തോന്നി’
അടുത്ത ക്ലാസ്സ് മുതൽ “ പ്രിൻസിപ്പൾസ് ഓഫ് മാനേജുമെന്റ് ”എടുത്ത് തുടങ്ങും.... പുസ്തകം അടച്ചുകൊണ്ടു ജോസ് സാർ പറഞ്ഞു.
‘എന്റെ ദെവമെ.... ക്ലാസ്സ് എന്തു വേഗത്തിലാണു പോകുന്നതു ? ’
‘ഇതു വരെയും ഒന്നും മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ല ? .’
ഞാൻ എന്നോടായി ചോദിച്ച ചോദ്യത്തിനു ഉത്തരം കിട്ടിയതു എന്റെ ഉള്ളം നന്നായി അറിയാവുന്ന സുജിത്തിന്റെ നാവിൽ കൂടെയായിരുന്നു.
‘എടാ, നീ അവളെ മനസ്സിൽ നിന്നും കള........’
+ 1 കൊമെഴ്സ്സിന്റെ ഭിത്തിതുരന്നു മണി നാദം എത്തികഴിഞ്ഞു
"താങ്ക്യൂ സാർ......" ഞങ്ങൾ ഉച്ചത്തിൽ പറഞ്ഞു.....

ഈ “താങ്ക്യൂ” ഞങ്ങളുടെ അമർഷ്യത്തിൽ നിന്നും ഉടലെടുത്തതായിരുന്നു.
“ഹൊ അങ്ങനെ ഫസ്റ്റ്‌ പീരിയഡ്‌ പോയികിട്ടി ഇനി വൈകിട്ടുവരെ എങ്ങനെ ഇരിക്കും ”
ഇതും പറഞ്ഞുകൊണ്ടു ഞങ്ങൾ പുറത്തേക്കിറങ്ങി.


“എടാ.. ഇന്നു അവൾ എന്നെ നോക്കി ചിരിച്ചെടാ.”
“എനിക്കുറപ്പാ അവൾക്കു എന്നെ ഇഷ്ട്ടമാ...........”
അല്പം ഗൗരവത്തിൽ തന്നെയാ ഞാൻ പറഞ്ഞതു.
"അവളൊടു നിന്റെ ഇഷ്ട്ടം  നീ എങ്ങനെ പറയും" ?
"നീ ഇതു കണ്ടോ.... ഇതു വെറും പേപ്പറല്ല..... എന്റെ ഹൃദയം.... എന്റെ ഇഷ്ട്ടം,
 ഞാൻ ഈ കടലാസിൽ പകർത്തിയിട്ടുണ്ട്‌ ഇതു ഞാൻ അവൾക്കു കൊടുക്കും"
"എടാ കുഴപ്പം ആകരുത്‌........?.ഒന്നുകൂടെ ആലോചിച്ചിട്ടു പോരെ...?"
"എടാ പറയാതെ എനിക്കു വയ്യ..... ഞാൻ ഇന്നു പറയും ഉറപ്പാ.."
"എങ്ങനെ"
"എടാ അവൾ ഇറങ്ങുന്ന സ്റ്റോപ്പിൽ നമുക്കും ഇറങ്ങാം."
"എന്നിട്ടു ?"
"അവക്കു ഇതു കൊടുക്കാം ...... "
"എടാ എനിക്കു ചെറിയ ഒരു പേടി പൊലെ........"
"നിനക്കു പേടിയാണേൽ ഞാൻ ഒറ്റക്കു പൊയിക്കൊള്ളം....... എന്തായാലും ഞാൻ ഇന്നു ഇതു അവൾക്കു കൊടുക്കും,
കുറച്ചു ദിവസമായി ഞാൻ കരുതുന്നതാ.."
"എടാ മലയാളം റ്റീച്ചർ പോകുന്നു വരു കയറാം"


മൂന്നാമത്തെ ബെഞ്ചിലേക്കു കയറി വീണ്ടും ശരീരം മാത്രം ക്ലാസ്സിൽ മനസ്സ്‌ മറ്റ്‌ എവിടെയൊ......
 ഞാൻ അവൾക്കൊപ്പമാണു... എന്റെ മലയാളം പുസ്തകത്തിൽ ഞാൻ അവളെയാണു കാണുന്നത്‌....
അങ്ങനെ മലയാളവും ,ബിസിനസ്സും ,ഇക്കണോമിക്സും, കണക്കും എല്ലാം  അവൾക്ക്‌ വേണ്ടി ഞാൻ മറന്നു....
അവൾക്കൊപ്പം സ്വപ്നങ്ങളുടെ തേരിൽ സഞ്ചരിക്കുകയാണു ഞാൻ...
ക്ലാസ്സുകൾ ഒന്നൊന്നായി കഴിഞ്ഞതു ഞാൻ അറിഞ്ഞില്ല......


“സമയം നാലായി. എടാ ആവൾ പോകുന്ന ബസ്സ് അഞ്ചു മണിക്കല്ലെ?”
ആളൊഴിഞ്ഞ മതിലിൽ ഇരുന്നു കൊണ്ടു സുജിത്ത് ചോദിച്ചു.
"അതെടാ അഞ്ചു മണിയുടെ 'നിള' "
“ഇനിയും ഒരു മണിക്കുർ കുടെ, എടാ നീ ആദ്യം ഇറങ്ങിക്കോണം കേട്ടോ”
മുടി ചീകി ഒതുക്കികൊണ്ടു സുജിത്ത് പറഞ്ഞു.
"നീ എന്റെ കുടെ ഇങ്ങു വന്നാ മതി ഞാൻ എല്ലാം പ്ലാൻ
ചെയ്തിട്ടുണ്ട്."
ഈശ്വരാ മനസ്സിൽ കണ്ടപോലെ എല്ലാം നടക്കണെ.. അവൾക്കു എന്നെ ഇഷ്ട്ടം ആയിരിക്കണെ.
അല്ലെങ്കിൽ അവൾ എന്നെ നോക്കി ചിരിക്കില്ലല്ലോ..അതെ അവൾക്കു എന്നെ ഇഷ്ട്ടമാണു ഞാൻ എന്നോടായി പറഞ്ഞുറപ്പിച്ചു.
സുജിത്ത് എഴുന്നെറ്റു “എടാ ‘നിള’ വരുന്നുണ്ട്."


ബസ്സ് ഞങ്ങളുടെ അരികിലായി തന്നെ നിർത്തി.
പതിവു തള്ള് ഇല്ല ഭാഗ്യം ഞങ്ങൾക്ക് പിന്നിലെ നിരയിൽ സീറ്റു ലഭിച്ചു.
എന്റെ ഹൃദയം തിളച്ചുമറിയും പൊലെ...
അവൾ മുൻപിൽ ഇരിക്കുന്നതു സുജിത്ത് എനിക്ക് കാട്ടിതന്നു.
അവൾ ഇറങ്ങുന്ന സ്റ്റോപ്പ് എനിക്കും നല്ല തിട്ടമാണു,
ചെറിയ ഭയം ഉള്ളിൽ ഉടലെടുത്തിരിക്കുന്നു... ഞാൻ അത് പുറത്ത്കാട്ടിയില്ല അകത്ത് എന്തോ പിടക്കണപോലെ....
താടിക്കാരൻ കണ്ടക്ട്ടർ ഒറ്റമണി അടിച്ചു ബസ്സ് പെതുക്കെ നിന്നു.


മുൻ വശത്തെ വാതിലിൽ കൂടി ഒന്നുരണ്ട്‌ സ്ത്രികളും അവൾക്കൊപ്പം ഇറങ്ങി
പിൻ വാതിലിൽ കൂടെ ഞങ്ങൾ രണ്ട്‌ പേർ മാത്രം
ഇറങ്ങിയപാടെ ഞാൻ ചുറ്റുപാടും ഒന്നു നിരീക്ഷിച്ചു. നേരെ പോകുന്ന വഴിയാണു.
വഴിയുടെ ഇരുവശത്തായും നീളൻ മതിൽ കെട്ടുകളും; അതിനുള്ളിൽ ഇരുനില കെട്ടിടങ്ങളും.
ഞങ്ങൾക്കൊപ്പം ഇറങ്ങിയ സ്ത്രീകൾ പിന്നിലെക്കാണു പൊകുന്നതു തെല്ലൊരു ആശ്വാസം.
അവൾ ഞങ്ങളെ കണ്ടു പക്ഷെ മുഖത്ത്‌ ഒരു ഭാവമാറ്റങ്ങളും ഇടാതെ മുൻപിൽ തന്നെ നടക്കുന്നു.
ചുറ്റും നോക്കികൊണ്ടു സുജിത്ത്  കാലുകൾക്കു വേഗം കുറച്ചു.
ഞാൻ മനസ്സിൽ കണ്ട അതെ രംഗം ,ആരോ പറഞ്ഞു ചെയ്യിക്കും പൊലെ ,എല്ലാവരും,അല്ലെങ്കിൽ എല്ലാം എന്റെ പ്ലാനിംങ്ങ്‌ പൊലെ.....


ഇനിയുള്ള ജോലി എന്റെതാണെല്ലോ.... പക്ഷേ എല്ലാം പ്ലാൻ ചെയ്തപ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നില്ല..
വിളിക്കാതെ എത്തിയ അഥിതിയെപ്പോലെ വിറയിൽ;അത്‌ തകർത്താടുന്നു.
എന്തും വരട്ടെ ഞാൻ അവൾക്കൊപ്പം കയറി നടന്നു.

"ഞാൻ ഇയാൾ കാരണമാ ഇവിടെ ഇറങ്ങിയത്‌."
"ഞാൻ പറഞ്ഞാരുന്നോ."
ഈ മറുപടി എന്റെ പ്ലാനിംങ്ങിൽ ഇല്ലായിരുന്നു. ഞാൻ വിട്ടുകൊടുത്തില്ല.
"അങ്ങനെയല്ല, തന്നെ എനിക്കു ഇഷ്ട്ടമാണു,എന്റെ ഇഷ്ട്ടം ഞാൻ ഇതിൽ കുറിച്ചിട്ടുണ്ട്‌....... ഇത്‌ വായിച്ചിട്ടൊരു മറുപടി നാളെ തരണം.."
ഷർട്ടിന്റെ പോക്കെറ്റിൽ നിന്നും ഹൃദയത്തിന്റെ ഭാഷ പകർത്തിയ കത്ത്‌ അവൾക്കു നേരെ ഞാൻ നീട്ടി.
ഇപ്പൊൾ അവളിൽ മാറ്റത്തിന്റെ മണം അടിക്കുന്നു... അവൾ എന്റെ മുഖത്ത്‌ തന്നെ നോക്കി നില്ക്കുന്നു.
അവളുടെ മുഖഭാവം എന്തെന്ന്‌ മനസ്സിലാക്കുവാൻ എനിക്കായില്ല.
"എടാ ഒരാൾ വെരുന്നുണ്ട്‌ "ഇതും പറഞ്ഞു സുജിത്ത്‌ പുറകിലെക്കു വലിഞ്ഞു.
എഴുത്ത്‌ വാങ്ങാതെ അവൾ മുൻപോട്ട്‌ ഓടി.....


എന്റെ കണ്ണുകൾക്ക്‌ മുൻപിൽ നിന്നും അവൾ മറയും മുൻപെ ഒരു കഷണ്ടിത്തലയൻ അടുത്തെത്തി.
"എന്താടാ കയ്യിൽ ?"
"ഇത്‌......"
ഞാൻ പെട്ടന്നു തന്നെ അത്  പോക്കറ്റിലാക്കി.
"വാടാ പോകാം "സുജിത്ത്‌ എന്റെ കയ്യിൽ പിടിച്ചു കൊണ്ട്‌ പറഞ്ഞു.
"പോകാൻ വരട്ടെ."കഷണ്ടിത്തലയൻ
"ഇയാക്കെന്താ?" സുജിത്ത്‌
കഷണ്ടിത്തലയൻ തെല്ല്‌ കയർത്താണു സംസാരിക്കുന്നത്‌.....
 "പെൺകുട്ടികളെ വഴി നടത്തില്ല അല്ലെടാ...? "
ഞങ്ങളുടെ രണ്ട്‌ പേരുടെയും ശരീരം വിറക്കുന്നതും; ഭയവും,വിറയിലും ഞങ്ങളിൽ മിന്നിമായുന്നതും കണ്ട കഷണ്ടിത്തലയനു കാര്യം എറെക്കുറെ മനസ്സിലായി,
സൗമ്യ സ്വരത്തിൽ അയാൾ പറഞ്ഞു,
"വരു എന്റെ കൂടെ വെരൂ."
"നമുക്കല്പം മാറി സംസാരിക്കാം.”


അല്പം മുൻപൊട്ടു നടന്ന്‌ ഒരു കൂറ്റൻ ഗെയിറ്റ്‌ തള്ളിത്തുറന്ന്‌  ഇളം നീല ചായം പൂശിയ ഇരുനില വീട്ടിനുള്ളിലെക്കു ആനയിച്ചു.
"ഇരിക്കു " കഷണ്ടിത്തലയൻ ചിരിച്ചുകൊണ്ടാണു പറയുന്നത്‌.
ഞാനും സുജിത്തും മുഖാമുഖം നോക്കി നിന്നു.
"ഇരിക്കൂ" ആയാൾ രണ്ട്‌ കസേര ഞങ്ങൾക്ക്‌ മുൻപിലേക്ക്‌ നിരക്കി....
അയാൾ വിണ്ടും പറഞ്ഞപ്പോൾ ,ഞങ്ങൾ ഇരുന്നു.
ചുവപ്പ്‌ സാരി ചുറ്റിയ ഒരു സ്ത്രീ അവിടെക്കു വന്നു.
ഞങ്ങൾ രണ്ടു പേരും ചാടി എഴുന്നേറ്റു...... !!
“നിങ്ങൾ ,എങ്ങനെ ഇവിടെ ”
“അതു ഇവൻ ...., വന്നു.....,ഞാൻ...” എനിക്കൊന്നും പറയാനാകുന്നില്ല.
“റെയിച്ചായാ ഇവർ ഏന്റെ കുട്ടികളാ”
“ അതെയോ...... ഞങ്ങൾ പരിജയപ്പെടുവാരുന്നു നല്ല കുട്ടികളാ ”
സുജിത്തിനെ നല്ലൊണ്ണം വിയർക്കുന്നുണ്ട്‌.... എന്റെ വിയർപ്പെല്ലാം ആവിയായി ശരീരം നിന്നുകത്തുന്നു.
ദൈവമെ ഞങ്ങൾ ഒരു പെണ്ണിന്റെ പുറകെ വന്നതാണെന്ന്‌ ഇയാൾ ടീച്ചറിനോട്‌ പറഞ്ഞാൽ പിന്നെ.....,
എനിക്കു ഇപ്പളെ തല കറങ്ങുന്നു......,
“ സുമീ........., ഇതു എന്റെ മകളാ.........”
അതിരില്ലാത്ത സ്വപ്നങ്ങളുടെ പല്ലക്കിലേറി കഴിഞ്ഞ കുറച്ചു നാളുകൾ ഞാൻ ഈ സുമി ക്കൊപ്പമായിരുന്നു.....,
ഇപ്പൊഴിതാ അവൾ എന്റെ മുൻപിൽ...... അവൾക്കു കൊടുക്കാനുള്ള ഹൃദയം എന്റെ   പോക്കറ്റിലും....!!


സുജിത്ത് പുറത്തേക്കൊരു കുതിപ്പായിരുന്നു....
എങ്ങനെയെന്ന് അറിയില്ല ഞാനും അവന്റയൊപ്പം പാഞ്ഞു.....
കൂറ്റൻ ഗെയിറ്റ്‌ തള്ളിത്തുർന്നു..... ഒറ്റ ഓട്ടം...


പക്ഷെ; എന്റെ പ്ലനിംങ്ങിൽ ഈ ഓട്ടം ഇല്ലായിരുന്നു....
സുജിത്ത് വീട് എത്തിക്കാണുമെന്ന് തോനുന്നു..... അത്രക്കായിരുന്നു അവന്റെ ഓട്ടം....

ഹൊ.... അവളുടെ "ഒരു ചിരിയാണു...." എന്നെയും ഈ ഓട്ടം ഓടിക്കുന്നത്..........